അഞ്ചാം ഏകദിനം; വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച

തിരുവനന്തപുരം: ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച. 20 ഓവര്‍ കഴിഞ്ഞപ്പോള്‍ അഞ്ചു വിക്കറ്റിന് 65 റണ്‍സെന്ന അവസ്ഥയിലാണ് വിന്‍ഡീസ് ഇപ്പോള്‍.

ഫാബിയന്‍ അലെനും (4) ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡറുമാണ് (8) ക്രീസില്‍. കിരെണ്‍ പവെല്‍ (0), റോമെന്‍ പവെല്‍ (16), ഷെയ് ഹോപ്പ് (0), മര്‍ലോണ്‍ സാമുവല്‍സ് (24), ഷിംറോണ്‍ ഹെറ്റ്മെയര്‍ (9) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്. രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയും രണ്ടു വിക്കറ്റെടുത്തപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദും ഓരോ വിക്കറ്റ് വീതമെടുത്തു.

Top