50 നഗരങ്ങളിൽ 5ജി സേവനം; ലോകത്തിലെ ഏറ്റവും വലിയ 5ജി ശൃംഖലയായി ചൈന

തിവേഗ 5ജി ശൃംഖല അവതരിപ്പിച്ച് ചൈന. 50 നഗരങ്ങളിലാണ് ചൈന 5ജി നെറ്റ് വർക്ക് അവതരിപ്പിച്ചത്. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ 5ജി ശൃംഖല എന്ന നേട്ടം ആണ് ചൈന സ്വന്തമാക്കിയത്.

ചൈന മൊബൈൽ, ചൈന ടെലികോം, ചൈന യുണികോൺ എന്നീ മൂന്നു ടെലികോം സേവനദാതാക്കൾ ചേർന്നാണ് നവംബർ ഒന്നിന് 5ജി സേവനം രാജ്യത്ത് ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും ഇന്റർനെറ്റ് ഉപയോക്താക്കൾ ഉള്ള ചൈന 2020 ആകുമ്പോഴേക്ക് ഏകദേശം 11 കോടി 5ജി ഉപയോക്താക്കൾ ഉണ്ടാകുമെന്നാണ് പറയുന്നത്.

വാവെയ് ഉൾപ്പെടെ ചൈനീസ് ടെലികോം ഹാർഡ്‌വെയർ നിർമാതാക്കൾക്ക് യുഎസ് വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിൽ 5ജിയിൽ ചൈനയുടെ നേട്ടത്തിന് രാഷ്ട്രീയമാനം കൂടിയുണ്ട്. ചൈനയിലെ 5ജി നെറ്റ്‍വർക്കിന്റെ പകുതിയിലേറെയും പ്രവർത്തിക്കുന്നത് വാവെയ് സാങ്കേതികവിദ്യയിലാണ്.

Top