ദക്ഷിണ കൊറിയയില്‍ 5 ജി ഉപയോക്താക്കളുടെ എണ്ണം 60 ലക്ഷം പിന്നിട്ടു

ക്ഷിണ കൊറിയയില്‍ 5ജി സേവനം തുടങ്ങി ഒരു വര്‍ഷം പിന്നിടുമ്പോള്‍ 60 ലക്ഷത്തിലധികം ആള്‍ക്കാരാണ് 5 ജി മൊബൈല്‍ നെറ്റ് വര്‍ക്കുകളിലെ വരിക്കാരായത്. 5.16 കോടി ജനസംഖ്യയുള്ള രാജ്യത്ത് ഏപ്രില്‍ അവസാനത്തോടെ 5ജി ഉപയോക്താക്കളുടെ എണ്ണം 63.4 കോടിയിലെത്തി.

ഒരു മാസം മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ 7.8 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ദക്ഷിണ കൊറിയയിലെ മൂന്ന് ടെലികോം സേവനദാതാക്കളായ എസ്‌കെ ടെലികോം കമ്പനി, കെടി കോര്‍പ്പറേഷന്‍, എല്‍ജി അപ്ലസ് കോര്‍പ്പ് എന്നിവര്‍ കഴിഞ്ഞ ഏപ്രിലിലാണ് 5ജി നെറ്റ് വര്‍ക്ക് വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കിയത്.

എസ്‌കെ ടെലികോമിന്റെ 5ജി ഉപഭോക്താക്കള്‍ ഏപ്രില്‍ വരെ 45 ശതമാനമാണ്. കെടി 30.3 ശതമാനവും എല്‍ജി അപ്ലസ് 24.7 ശതമാനവും ഉപഭോക്താക്കളുമായി പിന്നിലുണ്ട്.

ഏപ്രില്‍ അവസാനത്തോടെ 2 ജി, 5 ജി എന്നിവയ്ക്കിടയിലുള്ള മൊബൈല്‍ വരിക്കാരുടെ എണ്ണം 69.35 ദശലക്ഷമായിട്ടാണ് ഉയര്‍ന്നത്.

Top