രാജ്യം അടുത്ത വര്‍ഷത്തോടെ 5ജി യിലേക്ക് കടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

രാജ്യം അടുത്ത വര്‍ഷത്തോടെ 5ജി യിലേക്ക് കടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഏപ്രില്‍ – മെയ് മാസങ്ങളില്‍ 5ജി സ്‌പെക്ട്രത്തിന്റെ വിതരണം ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. രാജ്യം 5ജിയിലേക്ക് മാറുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ ഫെബ്രുവരിയോടെ ട്രായി സര്‍ക്കാരിന് കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്.

ടെലികോം കമ്പനികള്‍ ലേലത്തിന്റെ സമയം 2022 മെയ് മാസം വരെ നീട്ടി നല്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിനോടാണ് ടെലികോം ദാതാക്കള്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അതേസമയം അടുത്ത വർഷം പകുതിയോടെ രാജ്യം 5ജിയിലേക്ക് കടക്കുമെന്നും, വിതരണം ആരംഭിക്കുമെന്നും മന്ത്രി അശ്വനി വൈഷ്ണവാണ് അറിയിച്ചത്.

ഈ വര്‍ഷമാണ് രാജ്യത്ത് 5ജി സ്പെക്‌ട്രം പരീക്ഷണങ്ങള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ടെലികോം കമ്പനി കള്‍ക്ക് അനുമതി നല്‍കിയത്. ഇന്ത്യയുടെ ആദ്യത്തെ 5ജി നെറ്റ് വര്‍ക്കിന്‍റെ ട്രയല്‍ ടെസ്റ്റിങ്ങ് എയര്‍ടെല്ലാണ് നടത്തിയത്. എറിക്സണിനൊപ്പം ചേര്‍ന്നാണ് ആദ്യത്തെ 5ജി നെറ്റ്‌വര്‍ക്ക് ട്രയല്‍ പ്രദര്‍ശനം കമ്പനി നടത്തിയത്. ഇന്ത്യയില്‍ എയര്‍ടെല്ലാണ് ആദ്യമായി 5ജി അവതരിപ്പിക്കുന്നത്.

Top