58 കായികതാരങ്ങള്‍ക്ക് കേരള പൊലീസില്‍ നിയമനം; ഉത്തരവ്‌ കൈമാറി മുഖ്യമന്ത്രി

തിരുവനന്തപുരം: 58 കായികതാരങ്ങള്‍ക്ക് കേരള പൊലീസില്‍ നിയമനം. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമന ഉത്തരവ് തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങില്‍ കൈമാറിയത്.

കായികതാരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കിറ്റ് സ്‌പോണ്‍സര്‍ ചെയ്തത് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ്.

കൂടാതെ കഴിഞ്ഞ വര്‍ഷം നടന്ന ബിഎന്‍ മല്ലിക് സ്മാരക ദേശീയ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ കേരള പൊലീസ് ടീമിന് 50,000 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും മെഡലുകളും മുഖ്യമന്ത്രി സമ്മാനിച്ചു. സ്‌പോര്‍ട്‌സ് ടീമിന്റെ ജേഴ്‌സിയുടെ പ്രകാശനവും മുഖ്യമന്ത്രി തന്നെയാണ് നിര്‍വഹിച്ചത്.

അതോടൊപ്പം ഓള്‍ ഇന്ത്യാ പൊലീസ് (സ്‌പോര്‍ട്‌സ്) ഷൂട്ടിങ് മത്സരത്തില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ ഒന്നാം സ്ഥാനം നേടിയ കീര്‍ത്തി കെ സുശീലന് ഉപഹാരവും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.

Top