ലൂസിഫറില്‍ സംഭവിച്ച 58 അബദ്ധങ്ങള്‍; എണ്ണിപ്പറഞ്ഞ് യുവാക്കള്‍

മലയാള സിനിമയില്‍ ഈയിടെ ഇറങ്ങിയ സിനിമകളില്‍ ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച ചിത്രമാണ് ലൂസിഫര്‍. റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം നേടിയത്. പൃഥ്വിരാജ് എന്ന സംവിധായകന്റെ കഴിവും ലൂസിഫറിലൂടെ കാണാം. ഇപ്പോഴിതാ ചിത്രത്തിലെ 58 തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയാണ് ഒരു കൂട്ടം യുവാക്കള്‍.

‘അബദ്ധങ്ങള്‍ ഇല്ലാത്ത ഒരു സിനിമ പോലും ഇല്ല. അതിനാല്‍ ഈ അബദ്ധങ്ങളൊന്നും തന്നെ സിനിമയെ നെഗറ്റീവ് ആയി ബാധിക്കുന്നില്ല എന്നും പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. വാച്ചിലെ സമയം, വസ്ത്രത്തിന്റെ നിറം, ഇന്ദ്രജിത്ത് അവതരിപ്പിച്ച ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രം ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്ന രംഗങ്ങള്‍ തുടങ്ങി 58 തെറ്റുകളാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. എന്തായാലും യുവാക്കള്‍ക്ക് അസാധ്യമായ നിരീക്ഷണ പാടവം ഉണ്ടെന്നാണ് പൊതു സംസാരം. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ‘ലൂസിഫര്‍’ എട്ട് ദിവസംകൊണ്ട് നൂറ് കോടി ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കിയാണ് ആദ്യം റെക്കോര്‍ഡ് ഇട്ടത്.

Top