ഉത്തര്‍പ്രദേശില്‍ കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 58 ആയി

ലക്‌നോ: ഉത്തര്‍പ്രദേശിലെ വിവിധ സ്ഥലങ്ങളില്‍ കനത്ത കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 58 ആയി. 53 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ദുരിതമേഖലകളില്‍ എത്രയും വേഗം സഹായമെത്തിക്കണമെന്ന് ജില്ലാ കളക്ടര്‍മാരോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു. മഴയെ തുടര്‍ന്നു ഷഹരാന്‍പൂരില്‍ മാത്രമായി 11 പേരാണ് മരിച്ചത്.

കഴിഞ്ഞ മൂന്ന് ദിവസമായി 31 ജില്ലകളിലാണ് കനത്ത മഴ അനുഭവപ്പെടുന്നത്. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. ഇതേതുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ വീടുകളും റോഡുകളും തകര്‍ന്നതായും അധികൃതര്‍ വ്യക്തമാക്കി. ചിലയിടങ്ങളില്‍ വൈദ്യുതി, ഗതാഗത സംവിധാനങ്ങള്‍ തകരാറിലായി.

Top