57 Army personnel killed fighting terrorists in last one year

ന്യൂഡല്‍ഹി: ഒരുവര്‍ഷത്തിനിടെ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 57 ഇന്ത്യന്‍ സൈനികര്‍. 2014 ഡിസംബര്‍ 1 മുതല്‍ ഈ വര്‍ഷം നവംബര്‍ 27 വരെയുള്ള കണക്കാണിത്.

കേന്ദ്ര ആഭ്യന്തര സഹമന്ത്രിയാണ് ഈ വിവരം രാജ്യസഭയെ അറിയിച്ചത്.

army

38 സൈനികര്‍ കൊല്ലപ്പെട്ടത് ഈ വര്‍ഷം ജൂണ്‍ 1 നും നവംബര്‍ 27നുമിടെയാണെന്നും മന്ത്രി അറിയിച്ചു. ജനുവരി ഒന്നു മുതല്‍ നവംബര്‍ 30 വരെ പാക്കിസ്ഥാന്‍ നിയന്ത്രണരേഖയിലും അതിര്‍ത്തിയിലുമായി 151 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ആറ് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത് നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിലാണെന്നും കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു.

Top