ഒമാനില്‍ ഇന്ന് 563 പേര്‍ക്ക് കൂടി കോവിഡ്

മസ്കറ്റ് : ഒമാനില്‍ ഇന്ന് 563 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 107,776 ആയി. അതേസമയം ഇന്ന് 8 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,061 ആയി .

ഒമാനില്‍ ഇതുവരെ 93,908 പേര്‍ കോവിഡ് മുക്തരായി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 12,807 പേരാണ്. 216 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Top