56 രൂപയ്ക്ക് ഒരു മാസം കാലാവധി ലഭിക്കുന്ന പുതിയ പ്രിപെയ്ഡ് ഡേറ്റാ പ്ലാനുമായി ബിഎസ്എന്‍എല്‍ രംഗത്ത്. ഡേറ്റ ഉപയോഗം അധികം നടത്താത്തവരെ ലക്ഷ്യമിട്ടാണു പുതിയ പ്ലാന്‍. 250 എംബി ഡേറ്റയാണ് പുതിയ പ്ലാനിലൂടെ സൗജന്യമായി ലഭിക്കുക.
നിലവില്‍ ബിഎസ്എന്‍എല്ലിനു ഒരു മാസത്തെ കാലാവധിയില്‍ ഡേറ്റ ഉപയോഗം സൗജന്യമാക്കുന്ന പ്ലാനുകള്‍ ഇല്ല. മൊബൈല്‍ ഫോണ്‍ ഇടയ്ക്ക് എടുത്തു ഡേറ്റ പാക്ക് ഓണാക്കി നെറ്റ് സെര്‍ച്ച് ചെയ്യുന്നവര്‍ക്കാണ് ഈ പ്ലാന്‍ ഉപകാരപ്പെടുന്നത്. ഇവര്‍ക്ക് കാലാവധി കുറഞ്ഞ പ്ലാനുകള്‍ എടുത്താല്‍ അധിക ഡേറ്റ വെറുതെ നഷ്ടപ്പെട്ടു പോകുന്ന സ്ഥിതിയുണ്ടായിരുന്നു.
ഡേറ്റ ധാരാളം ഉപയോഗിക്കുന്നവര്‍ക്കും പുതിയ പ്ലാന്‍ മറ്റൊരു തരത്തില്‍ ഉപയോഗപ്പെടുത്താം. ചെറിയ താരിഫുകളിലുള്ള ഡേറ്റ പ്ലാനുകള്‍ എടുത്തതിനു ശേഷം കാലാവധി കൂട്ടാനായി മാത്രം ഡേറ്റ 54 ഉപയോഗിക്കാം.
അടുത്തിടെ 68 രൂപയ്ക്ക് ഒരു ജിബി ഡേറ്റ ഉപയോഗം എന്ന പ്ലാനുമായി ബിഎസ്എന്‍എല്‍ രംഗത്തെത്തിയിരുന്നു. ഏഴ് ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി.
ഡേറ്റ 68നു മികച്ച പ്രതികരണമുണ്ടെന്നും ഈ പ്ലാന്‍ വന്നതിനു ശേഷം മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയില്‍ കാര്യമായ വര്‍ധനയുണ്ടായെന്നും ബിഎസ്എന്‍എല്‍ അധികൃതര്‍ പറയുന്നു.