യുപിയിൽ മരുമകളെ പീഡിപ്പിച്ച് 56 കാരൻ; ചോദ്യം ചെയ്ത മകനെ വെടിവച്ച് കൊലപ്പെടുത്തി

ഉത്തർപ്രദേശ് : ഉത്തർപ്രദേശിൽ മരുമകളെ 56 കാരൻ ക്രൂരപീഡനത്തിനിരയാക്കി. സംഭവം ചോദ്യ ചെയ്ത മകനെ വെടിവച്ച് കൊലപ്പെടുത്തി. ബറേലിയിലെ മൊറാദാബാദിലാണ് സംഭവം നടന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നവംബർ 25നാണ് പീഡനം നടക്കുന്നത്. ബന്ധുവിന്റെ വിവാഹത്തിനായി കുടുംബത്തിലുള്ളവരെല്ലാം പോയ സമയത്താണ് വീട്ടിൽ ഒറ്റയ്ക്കായിരുന്ന മരുമകളെ ഭർതൃപിതാവ് പീഡിപ്പിക്കുന്നത്. തുടർന്ന് പീഡന വിവരം യുവതി ഭർത്താവിനെ അറിയിച്ചു. ഭർത്താവും അമ്മയും ചേർന്ന് അച്ഛനെ ചോദ്യം ചെയ്യുന്നതിനിടെ കുടുംബത്തിലെ ഇളയ മകൻ അച്ഛനൊപ്പം ചേർന്നു. തുടർന്നുണ്ടായ വഴക്കിനൊടുവിലാണ് അച്ഛൻ മൂത്ത മകനെ വെടിവച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട യുവാവ് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്.

Top