56 die in lightning strike in odisha

ഭുവനേശ്വര്‍: കഴിഞ്ഞ നാലു ദിവസത്തിനിടെ ഒഡിഷയില്‍ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 56 ആയി. ബൊലാംഗിര്‍, ജഗത്സിങ്പൂര്‍, ഖുദ്ര, കട്ടക്ക് എന്നിവിടങ്ങളിലാണ് ഇന്നലെ നാലു പേര്‍ മിന്നലേറ്റ് മരിച്ചത്.

ജൂലൈ മുപ്പതിന് മാത്രം ഒഡിഷയില്‍ 41 പേരാണ് മിന്നലേറ്റ് മരിച്ചതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. തൊട്ടടുത്ത ദിവസം 11 പേര്‍ മിന്നലില്‍ കൊല്ലപ്പെട്ടു.

എട്ട് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ബലാസൂര്‍ ജില്ലായിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്

Top