ഒമാനില്‍ 558 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മസ്‌കത്ത്: കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്കുകൾ പ്രകാരം ഒമാനില്‍ 558 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,33,044 ആയി.

കഴിഞ്ഞ 72 മണിക്കൂറിനിടയില്‍ കൊവിഡ് ബാധിച്ചു നാല് മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതോടെ ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1521 ആയി.

Top