Biju and CM spoke with the relationship between Saritha and Ganesh, says hassan

തിരുവനന്തപുരം: അടച്ചിട്ട മുറിയില്‍ ബിജുരാധാകൃഷ്ണന്‍ മുഖ്യമന്ത്രിയോട് സംസാരിച്ചത് സരിതയും കെ ബി ഗണേഷ് കുമാറും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസ്സന്‍.

ഇക്കാര്യം ബിജുവിനൊപ്പം ഉണ്ടായിരുന്ന ശിവദാസ് സോളാര്‍ കമ്മീഷന് മൊഴി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്താത്തത് അദ്ദേഹത്തിന്റെ മാന്യത കൊണ്ടാണ്. ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ക്കു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടെന്നും എം എം ഹസന്‍ പറഞ്ഞു.

അടച്ചിട്ട മുറിയില്‍ ബിജുവുമായി സംസാരിച്ചത് രഹസ്യമാണെന്നും മാന്യത കൊണ്ട് അത് ഒരിക്കിലും പുറത്തു പറയില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഹസന്‍.

ബിജു രാധാകൃഷ്ണന്റെ മൊഴി നിയമസഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയമായി ഉന്നയിച്ചതോടെ ആരോപണങ്ങള്‍ നിഷേധിച്ച് മന്ത്രിമാരും എംഎല്‍എമാരും രംഗത്തെത്തിയിരുന്നു. സരിതയെ ഇതുവരെ കണ്ടിട്ടില്ലെന്നും എന്തെങ്കിലും തെഴിവ് പുറത്തു വന്നാല്‍ എംഎല്‍എ സ്ഥാനം വരെ രാജിവെയ്ക്കാമെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.

Top