Dialogue only way forward for improving Indo-Pak relations: Ban Ki Moon

ജനീവ: ഇന്ത്യ-പാക്കിസ്ഥാന്‍ പ്രശ്‌നപരിഹാരത്തിന്ന് ചര്‍ച്ച മാത്രമാണ് പോംവഴിയെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. ‘പ്രശ്‌ന പരിഹാര ചര്‍ച്ചയ്ക്കു മുന്‍കൈയെടുക്കാന്‍ ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരോട് മൂണ്‍ ആഹ്വാനം ചെയ്തു.

ഭീകരവാദമാണ് ഇപ്പോള്‍ അന്താരാഷ്ട്ര സമൂഹം നേരിടുന്ന പ്രധാനപ്രശ്‌നം. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നത് ഭീകരവാദത്തെ ഒറ്റക്കെട്ടായി നേരിടാന്‍ സഹായിക്കുമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു.

ഭീകരതയെ പാക്കിസ്ഥാനില്‍നിന്നു തുടച്ചുനീക്കാന്‍ ശ്രമിക്കുന്നതിനു പകരമായി നിരവധി തവണ രാജ്യത്തിന് ഭീകരാക്രമണങ്ങളെ നേരിടേണ്ടി വന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top