AirAsia Big Sale: Now book domestic flight at Rs 990

AirAsia_

ന്യൂഡല്‍ഹി: യാത്രക്കാരെ ആകര്‍ഷിക്കാന്‍ ബിഗ് സെയിലുമായി എയര്‍ഏഷ്യ. വെറും 990 രൂപ അടിസ്ഥാന നിരക്കില്‍ ആഭ്യന്തര യാത്രകള്‍ നടത്താന്‍ സാധിക്കുന്ന ഓഫറാണ് ബിഗ് സെയില്‍. ഗോവ, പൂന, കൊച്ചി, ഗോഹട്ടി, വിസാഗ് നഗരങ്ങളിലേക്കു അടിസ്ഥാന നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കും.

ക്വാലാലംപുര്‍, ബാങ്കോക്ക് തുടങ്ങിയ നഗരങ്ങളിലേക്കുള്ള രാജ്യാന്തര യാത്രകള്‍ക്കുള്ള ടിക്കറ്റുകള്‍ ഇപ്പോള്‍ 3,699 രൂപയ്ക്കു ലഭിക്കും.

നവംബര്‍ 29നുള്ളില്‍ ടിക്കറ്റില്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍. അടുത്ത വര്‍ഷം മെയ് ഒന്നു മുതല്‍ 2017 ഫെബ്രുവരി അഞ്ച് വരെയുള്ള കാലയളവിനുള്ളില്‍ ഓഫര്‍ നിരക്കില്‍ യാത്ര
ത ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി അറിയിച്ചു.

Top