Russia DOUBLES jets bombing Syria ISIS

മോസ്‌കോ: സിറിയയില്‍ ഐഎസിന് നേര്‍ക്കുള്ള വ്യോമാക്രമണത്തില്‍ ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കാന്‍ റഷ്യ തീരുമാനിച്ചു. 69 യുദ്ധവിമാനങ്ങളാകും ഐഎസ് കേന്ദ്രങ്ങളുടെ നേര്‍ക്ക് ആക്രമണം നടത്തുക.

കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ ഐഎസിന്റെ 731 കേന്ദ്രങ്ങളാണ് റഷ്യ തകര്‍ത്തത്. കരയുദ്ധമാര്‍ഗത്തിലേക്കു തല്ക്കാമലം തിരിയില്ലെന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഒന്നരലക്ഷത്തോളം സൈനികരെ അതിനായി തയാറാക്കുന്നുണ്ടെന്നാണു സൂചനകള്‍.

അതേസമയം, സിറിയയിലെ ഐഎസ് ഭീകരരെ തുരത്തുന്നതിനായി റഷ്യ വിക്ഷേപിക്കുന്ന ഓരോ മിസൈലും ഓരോ കാര്യങ്ങളെ പ്രതിനിധാനം ചെയ്യും. പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ആക്രമണ ശേഷി ഇരട്ടിപ്പിച്ചതായി റഷ്യ അറിയിച്ചു.

ഈജിപ്തിലെ സിനായ്ക്കു മുകളില്‍വച്ച് തങ്ങളുടെ വിമാനം ബോംബ് വച്ചു തകര്‍ത്തതാണ് റഷ്യയുടെ ഐഎസ് വിരുദ്ധ നീക്കങ്ങള്‍ക്ക് വേഗതയേറ്റിയത്. സിറിയയിലെ റഷ്യയുടെ എയര്‍ബേസില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ പുറപ്പെടുന്നതിനു മുന്‍പ് ബോംബുകളില്‍ ഞങ്ങളുടെ ജനതയ്ക്കു വേണ്ടി, പാരിസിനു വേണ്ടി എന്നീ വാക്കുകള്‍ കറുത്ത പേന കൊണ്ട് എഴുതിച്ചേര്‍ക്കുന്ന ദൃശ്യങ്ങള്‍ റഷ്യന്‍ ടെലിവിഷന്‍ പുറത്തുവിട്ടു. കൂടാതെ, ഇക്കാര്യം റഷ്യന്‍ പ്രതിരോധമന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും സ്ഥിരീകരിച്ചിട്ടുണ്ട്.

Top