Congress criticizes Chhattisgarh CM Raman Singh for selfie with Kareena Kapoor

റായ്പൂര്‍: ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങിന്റെ സെല്‍ഫി വിവാദമാകുന്നു. ബോളിവുഡ് സുന്ദരി കരീനയുമൊത്തുള്ള സെല്‍ഫിയാണ് മന്ത്രിക്ക് പണി കൊടുത്തത്. സംസ്ഥാനത്തെ കര്‍ഷകര്‍ പട്ടിണിയും കഷ്ടപ്പാടും നിമിത്തം ദിനപ്രതി ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് നടിയുമായി സെല്‍ഫിയെടുക്കുന്നതിലാണ് ശ്രദ്ധയെന്ന രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്.

റായ്പൂരില്‍ യുനിസെഫും വനിതാ ശിശുക്ഷേമ വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുത്തത്.

കടുത്ത വരള്‍ച്ചമൂലം ഡസന്‍ കണക്കിന് കര്‍ഷകരാണിവിടെ ആത്മഹത്യ ചെയ്യുന്നതെന്ന് സി.സി.സി. പ്രസിഡന്റ് ഭൂപേഷ് ഭാഗല്‍ പറഞ്ഞു. ആ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കാതെ നടിയുമായി സെല്‍ഫിയെടുക്കുന്നതിനാണ് മുഖ്യമന്ത്രിക്ക് തിടുക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top