യുഎഇയില്‍ ഇന്ന് 521 കൊവിഡ് സ്ഥിരീകരിച്ചു

അബുദാബി: യുഎഇയില്‍ പുതിയതായി 521 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 614 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ട് പേരാണ് മരിച്ചത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,31,828 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,22,337 പേര്‍ രോഗമുക്തരാവുകയും 2,071 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 6,420 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Top