ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു; മുഖ്യാതിഥി പി.എസ് ശ്രീധരന്‍ പിള്ള

പനാജി: 52-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കം. ഇന്ന് വൈകിട്ട് നടന്ന റെഡ് കാര്‍പ്പെറ്റ് ചടങ്ങില്‍ സംവിധായകന്‍ കരണ്‍ ജോഹറായിരുന്നു അവതാരകന്‍. ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയായിരുന്നു മുഖ്യാതിഥി.

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി താക്കൂറും ശ്രീധരന്‍ പിള്ളയും ചേര്‍ന്ന് തിരി തെളിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ഹൈബ്രിഡ് ഫോര്‍മാറ്റിലാണ് മേള സംഘടിപ്പിക്കുന്നത്. അതായത് തീയറ്ററിലും വെര്‍ച്വലായും പ്രദര്‍ശനം കാണാം. ഒരു വാക്‌സിനെങ്കിലും എടുത്തവര്‍ക്കാണ് മേളയില്‍ പ്രവേശനം.

73 രാജ്യങ്ങളില്‍നിന്ന് 148 ചിത്രങ്ങള്‍ അന്താരാഷ്ട്ര വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 25 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സുവര്‍ണമയൂര പുരസ്‌കാരത്തിനുള്ള മത്സരവിഭാഗത്തില്‍ 15 ചിത്രങ്ങളാണ് മാറ്റുരയ്ക്കുന്നത്.

ഹേമമാലിനി, ഖുശ്ബു, റസൂല്‍ പൂക്കുട്ടി, പ്രമോദ് സാവന്ത്, പ്രസൂണ്‍ ജോഷി, രവി കൊട്ടാരക്കര, മധുര്‍ ഭണ്ഡാര്‍ക്കര്‍, മഞ്ജു ബോറ, അമിത് ഗോയങ്ക, മിനിസ്ട്രി ആന്‍ഡ് ബ്രോഡ് കാസ്റ്റിങ് സെക്രട്ടറി അപൂര്‍വ ചന്ദ്ര തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു.

Top