ലക്‌നൗവില്‍ മദ്രസയില്‍ പീഡനത്തിനിരയായ 51 പെണ്‍കുട്ടികളെ പോലീസ് മോചിപ്പിച്ചു

rape

ലക്‌നൗ: മദ്രസയില്‍ പീഡനം നടക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത 51 പെണ്‍കുട്ടികളെ മോചിപ്പിച്ചു.ലക്‌നൗവിലെ ശഹദത്ഗഞ്ചിലെ മദ്രസയിലാണ് സംഭവം.

മദ്രസ ഡയറക്ടര്‍ ക്വാസി മുഹമ്മദ് തയാബ് സിയയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്വമേധയാ കേസെടുത്തിട്ടുണ്ട്. പോലീസില്‍ പരാതി എഴുതി നല്‍കിയ പെണ്‍കുട്ടികളെ ഉയാള്‍ ഉപദ്രവിച്ചതായും പറയുന്നു. പീഡനം, ശാരീകമായി ഉപദ്രവിക്കല്‍, മാനഹാനി ഉണ്ടാക്കല്‍ എന്നിവയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

പുറംലോകവുമായി ബന്ധമില്ലാതെയാണ് മദ്രസയുടെ പ്രവര്‍ത്തനം നടത്തിയിരുന്നത്. പീഡനം സഹിക്കാന്‍ കഴിയാതെ പെണ്‍കുട്ടികള്‍ മദ്രസയുടെ ജനലിലൂടെ പീഡനത്തെ കുറിച്ച് എഴുതിയ കുറിപ്പുകള്‍ റോഡിലേക്ക് ഇട്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തായത്. റെയ്ഡിനെത്തിയ പോലീസ് ബലപ്രയോഗത്തിലൂടെയാണ് മദ്രസയ്ക്കുള്ളില്‍ കടന്നത്.

125 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. എന്നാല്‍ പോലീസ് തിരച്ചില്‍ നടത്തുന്ന സമയം 51 പെണ്‍കുട്ടിള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പെണ്‍കുട്ടികള്‍ പരാതി എഴുതി നല്‍കിയ ഉടന്‍ മദ്രസ മാജേര്‍ക്കെതിരെ കേസെടുത്തുവെന്ന് ലക്‌നൗ സീനിയര്‍ സൂപ്രണ്ടന്റ് ഓഫ് പോലീസ് ദീപക് കുമാര്‍ അറിയിച്ചു. ബാക്കി പെണ്‍കുട്ടികളെ കണ്ടെത്തുന്നതിനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

മദ്രസയില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ സിയ അശ്ലീലച്ചുവയുള്ള പാട്ടുകള്‍ വച്ച് അതിനൊത്ത് നൃത്തം ചെയ്യാന്‍ നിര്‍ബന്ധിച്ചിരുന്നെന്നും അനുസരിക്കാന്‍ മടി കാണിച്ചിരുന്നവരെ ഉപദ്രവിച്ചതായും പരാതിയില്‍ പറയുന്നു.

Top