ഇന്ത്യയുടെ 50ാം ചീഫ് ജസ്റ്റിസ്; ഡി വൈ ചന്ദ്രചൂഡ് ഇന്ന് ചുമതലയേല്‍ക്കും

ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ 50ാം ചീ​ഫ് ജ​സ്റ്റി​സാ​യി ധ​ന​ഞ്ജ​യ യ​ശ്വ​ന്ത് ച​ന്ദ്ര​ചൂ​ഡ് ഇന്ന് സ്ഥാനമേൽക്കും. രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു മു​മ്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്താണ് ചുമതലയേൽക്കുക. ഡി വൈ ച​ന്ദ്ര​ചൂ​ഡ് രാജ്യത്തെ പ​ര​മോ​ന്ന​ത ന്യാ​യാ​ധി​പ​ന്റെ ക​സേ​ര​യി​ൽ ര​ണ്ട് വ​ർ​ഷ​മു​ണ്ടാ​കും.

ജ​സ്റ്റി​സ് ഡി വൈ ച​ന്ദ്ര​ചൂ​ഡ് 2024 ന​വം​ബ​ർ 24ന് ആയിരിക്കും ​വി​ര​മി​ക്കുക. ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും നീ​ണ്ട കാ​ല​യ​ള​വ് (1978-1985) ചീ​ഫ് ജ​സ്റ്റി​സ് പ​ദ​വി​യി​ലി​രു​ന്നത് ഡി വൈ ചന്ദ്രചൂഡിന്റെ പിതാവ് ജ​സ്റ്റി​സ് യ​ശ്വ​ന്ത് വി​ഷ്ണു ച​ന്ദ്ര​ചൂ​ഡ് ആണ്. ഇന്ത്യയുടെ 16ാമത്തെ ചീഫ് ജസ്റ്റിസായിരുന്നു വൈ വി ചന്ദ്രചൂഡ്.

1959 ന​വം​ബ​ർ 11നാ​ണ് ഡി വൈ ചന്ദ്രചൂഡിന്റെ ജ​ന​നം. മും​ബൈ​യി​ലെ കോ​ൺ​വെ​ന്റ് സ്കൂ​ളിലായിരുന്നു വി​ദ്യാ​ഭ്യാ​സം. ​ഡ​ൽ​ഹി സെ​ന്റ് സ്റ്റീ​ഫ​ൻ​സ് പ​ഠ​ന​ത്തി​നും ശേ​ഷം ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് നി​യ​മ​ബി​രു​ദ​വും അ​മേ​രി​ക്ക​യി​ലെ ഹാ​ർ​വ​ഡ് ലോ ​സ്കൂ​ളി​ൽ​നി​ന്ന് നി​യ​മ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ജു​ഡീ​ഷ്യ​ൽ സ​യ​ൻ​സി​ൽ ഡോ​ക്ട​റേ​റ്റും നേ​ടി.

1998ൽ 39ാം ​വ​യ​സ്സി​ലാണ് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​കനായത്. എ ബി വാ​ജ്പേ​യി സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ലായി പ്രവർത്തിച്ചു. 2000 മാ​ർ​ച്ച് 29ന് ബോം​ബെ ഹൈ​കോ​ട​തി​യി​ൽ അ​ഡീ​ഷ​ന​ൽ ജ​ഡ്ജി​യാ​യി. 2013 ഒ​ക്ടോ​ബ​ർ 31ന് ​അ​ല​ഹാ​ബാ​ദ് ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി. 2016 മേ​യ് 13ന് ​സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ചു.

Top