കോവിഡ് 19 ; 24 മണിക്കൂറിനിടയില്‍ രാജ്യത്ത് അമ്പതിനായിരത്തലധികം പുതിയ രോഗികൾ

ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് 50,357 കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 84,62,081 ആയി. ഇന്നലെ 577 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് മരണം 1,25,562 ആയി. നിലവിൽ 5,16,632 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

 

ഇന്നലെ 53,920 പേര്‍ക്ക് രോഗം ഭേഗമായതോടെ ആകെ രോഗ മുക്തരുടെ എണ്ണം 78,19,887 ആയി. നിലവിൽ 92.41 ശതമാനമാണ് രാജ്യത്ത് രോഗമുക്തി നിരക്ക്. ഇന്നലെ 11,13,209 സാംപിള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. ലോകത്ത് യു.എസ്. കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. ആകെയുള്ള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങള്‍.

Top