പാരിതോഷികമായി 50,000 രൂപ വീതമുള്ള ചെക്ക് നല്‍കി അവഗണിച്ചുവെന്ന് ഖനിത്തൊഴിലാളികള്‍

ദേഹ്‌റാദൂണ്‍: സില്‍കാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും സുരക്ഷിതരായി പുറത്തെത്തിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച റാറ്റ് ഹോള്‍ മൈനേഴ്‌സിനെ ഉത്തരാഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ വേണ്ട വിധത്തില്‍ അംഗീകരിച്ചില്ലെന്ന് ആരോപണം. 50,000 രൂപ വീതമുള്ള ചെക്ക് നല്‍കി അവഗണിച്ചുവെന്നാണ് ഖനിത്തൊഴിലാളികളുടെ ആരോപണം.

അവര്‍ക്ക് സ്ഥിരമായൊരു ജോലി അല്ലാത്തപക്ഷം ഈ തൊഴിലില്‍ നിന്നും പുറത്തുകടക്കാന്‍ സഹായകരമാകുന്ന ഒരു തുക. അല്ലാതെ ജീവിതകാലം മുഴുവന്‍ കുഴികള്‍ കുഴിച്ച് ജീവിക്കാനാവില്ലെന്നും വഖീല്‍ പറഞ്ഞു.കല്‍ക്കരി ഖനനം ചെയ്‌തെടുക്കാനാണ് പ്രധാനമായി റാറ്റ് ഹോള്‍ മൈനിങ് നടത്തുന്നത്. അശാസ്ത്രീയവും സുരക്ഷിതമല്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി 2014-ല്‍ നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍, റാറ്റ് ഹോള്‍ മൈനിങ് നിരോധിച്ചിരുന്നു. എന്നാല്‍ നിരോധനം നിലനില്‍ക്കെ തന്നെ അനധികൃതമായി റാറ്റ് മൈനിങ് സജീവമാണ്.

തങ്ങളുടെയടുത്ത് സര്‍ക്കാരിന് ചിറ്റമ്മനയമാണെന്ന് തൊഴിലാളികള്‍ ആരോപിച്ചു. മനസ്സില്ലാമനസ്സോടെയാണ് തങ്ങള്‍ ചെക്കുകള്‍ സ്വീകരിച്ചത്. ചെക്കുകള്‍ മാറി പണം സ്വീകരിക്കാന്‍ തയ്യാറല്ലെന്നും ഇവര്‍ അറിയിച്ചു.ഡല്‍ഹി ആസ്ഥാനമായ റോക്ക്വെല്‍ എന്റര്‍പ്രൈസസായിരുന്നു അവസാനഘട്ട ഖനനം നടത്തിയത്. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയില്‍ നിന്നും ചെക്ക് സ്വീകരിക്കാന്‍ മൈനേഴ്‌സ് വിസമ്മതിച്ചിരുന്നതായി റോക്ക്വെല്‍ എന്റര്‍പ്രൈസ് തലവന്‍ വഖീല്‍ ഹസന്‍ പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിരന്തര അഭ്യര്‍ഥനകള്‍ക്കും അവരുടെ ആശങ്കകള്‍ പരിഹരിക്കാമെന്ന ഉറപ്പിനും ശേഷം അവര്‍ ചെക്ക് സ്വീകരിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top