500 note atm

തിരുവനന്തപുരം: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവായ ശേഷമുള്ള ആദ്യ ബാങ്ക് അവധിയാണ് ഇന്ന്. കറന്‍സി പ്രതിസന്ധി ഉണ്ടായതിന് ശേഷം തുടര്‍ച്ചയായി പതിനൊന്ന് ദിവസമാണ് ബാങ്കുകള്‍ പ്രവര്‍ത്തിച്ചത്.

അവധിദിനമായ ഇന്ന് നോട്ട് മാറ്റിയെടുക്കല്‍ അടക്കമുള്ള ബാങ്കിംഗ് ഇടപാടുകള്‍ ഒന്നും നടക്കുന്നില്ല.

കറന്‍സി ക്ഷാമം പരിഹരിക്കാന്‍ എടിഎമ്മുകളില്‍ ആവശ്യത്തിന് പണം നിറക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

ബാങ്കുകളിലൂടെയും എ.ടി.എമ്മുകളിലൂടെയും വിതരണം ചെയ്യാന്‍ 150 കോടിരൂപയുടെ 500 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം ഓഫീസിലെത്തിയിട്ടുണ്ട്‌. കേരളത്തിലാകെ വിതരണംചെയ്യാനുള്ള നോട്ടുകളാണിത്.

എന്നാല്‍, വിതരണം എന്നുതുടങ്ങുമെന്ന് തീരുമാനിച്ചിട്ടില്ല. ഇതിന് റിസര്‍വ് ബാങ്ക് ആസ്ഥാനത്തുനിന്നുള്ള അനുമതിവേണം.

500 രൂപയുടെ നോട്ടുകള്‍ വിതരണം തുടങ്ങിയാല്‍ ഇപ്പോഴത്തെ പ്രതിസന്ധിക്ക് അയവുണ്ടാകുമെന്നാണ് കരുതുന്നത്.

തിങ്കളാഴ്ച മുതല്‍ ഇവ ബാങ്ക് ശാഖകളിലൂടെ വിതരണംചെയ്യാന്‍ തീരുമാനിച്ചാലും എ.ടി.എമ്മുകളില്‍നിന്ന് അന്നുമുതല്‍ ലഭിക്കില്ല.

Top