500 Indian youths attracted to IS being tracked by agencies

ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റിനോട് ആഭിമുഖ്യമുണ്ടെന്ന് സംശയിക്കപ്പെടുന്ന 500 ഓളം യുവാക്കള്‍ നിരീക്ഷണത്തില്‍. ഇതുവരെ ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ ഭീകര സംഘടനയ്ക്ക് കഴിഞ്ഞിട്ടില്ലെങ്കിലും നിരവധി യുവാക്കള്‍ ഐ.എസ് ആശയങ്ങളില്‍ ആകൃഷ്ടരായിട്ടുണ്ടെന്നാണ് രഹസ്യ വിവരം.

ഇതിന്റെ അടിസ്ഥാനത്തിലാണ് വിവിധ സംസ്ഥാനങ്ങളിലെ പോലീസ്, എന്‍.ഐ.എ, രഹസ്യാന്വേഷണ ഏജന്‍സികള്‍ തുടങ്ങിയവ യുവാക്കളെ നിരീക്ഷിക്കുന്നത്.

ഐ.എസ് നേതാക്കളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നവരാണ് നിരീക്ഷിക്കപ്പെടുന്ന യുവാക്കളില്‍ പലരും. ഐ.എസ് അധീന പ്രദേശങ്ങളിലേക്ക് കടക്കാന്‍ ഇവരില്‍ പലരും വഴിതേടുന്നുണ്ട്. ഐ.എസ്സുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും യുവാക്കളില്‍ പലരും സജീവമാണ്.

ഇവരില്‍ ചിലരെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിരുന്നു. പലരെയും കൗണ്‍സിലിങ് നല്‍കി വിട്ടയച്ചു.

ഇന്ത്യയില്‍ സ്വാധീനമുള്ള തീവ്രവാദ സംഘടനകളോട് ആഭിമുഖ്യം ഉണ്ടായിരുന്നവരാണ് ഇപ്പോള്‍ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആകര്‍ഷിക്കപ്പെടുന്നതെന്നും ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു.

Top