ഷാരൂഖാന്റെയും സിദ്ദിഖിയുടെയും പേരില്‍ സാമ്പത്തിക തട്ടിപ്പ്; സി ബി ഐ കേസ് എടുത്തു

ന്യൂഡല്‍ഹി: ബോളിവുഡ് താരങ്ങളായ ഷാരുഖ് ഖാന്‍, നവാസുദ്ദീന്‍ സിദ്ദിഖി എന്നിവരുടെ പേരില്‍ 500 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ സ്വകാര്യ കമ്പനിക്കെതിരെ സി ബി ഐ കേസ് രജിസ്‌ററര്‍ ചെയ്തു.

ഗാസിയാബാദ് ആസ്ഥാനമായിട്ടുള്ള വെബ്‌വര്‍ക്ക് ട്രേഡ് ലിങ്ക്‌സ് ഷാഡോ എന്ന സ്വകാര്യ കമ്പനിയാണ് ഷാരുഖ് ഖാന്‍, നവാസുദ്ദീന്‍ സിദ്ദിഖി എന്നിവര്‍ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തിയത്.

കമ്പനയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് അനുരാഗ് ജെയിന്‍, സന്ദേശ് വര്‍മ്മ എന്നിവര്‍ ചേര്‍ന്ന് രണ്ട് ലക്ഷം ജനങ്ങളില്‍ നിന്നായി 500 കോടി രൂപയോളം സ്വീകരിച്ചു. പക്ഷെ ഇവര്‍ എല്ലാവരും വഞ്ചിക്കപ്പെടുകയായിരുന്നു.

വഞ്ചനാകുറ്റം, സാമ്പത്തിക തട്ടിപ്പ് കേസ്, വിവര സാങ്കേതിക വിദ്യയുടെ ദുരുപയോഗം തുടങ്ങിയവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

താരങ്ങളില്‍ അകൃഷ്ടരായി ജനങ്ങള്‍ ഇതിലേക്ക് വലിയ നിക്ഷേപം നടത്തുകയാണുണ്ടായത്. എന്നാല്‍ താരങ്ങളുടെ പേര് കുറ്റപത്രത്തിലോ മറ്റോ ഉത്തര്‍പ്രദേശ് പോലീസ് ചേര്‍ത്തിട്ടില്ല.

Top