500 സിസി കെടിഎം ബൈക്കിനെ നിര്‍മ്മിക്കാനൊരുങ്ങി ബജാജ്

ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് കമ്പനിയായ ഡ്യുക്കാട്ടി വാങ്ങാന്‍ താല്‍പര്യമുണ്ടെന്ന് വെളിപ്പെടുത്തി കെടിഎം തലവന്‍ സ്റ്റീഫന്‍ പിയെറര്‍. ലോകത്തിലെ ഏറ്റവും വലിയ പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളാവാന്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണ് കെടിഎം.

ഇതിന്റെ ഭാഗമായി പുതിയ 500 സിസി കെടിഎം ബൈക്കിനെ ബജാജ് നിര്‍മ്മിക്കും. ബജാജ് നിര്‍മ്മിക്കുന്ന പുതിയ ബൈക്ക് കെടിഎമ്മിന്റെ വിജയക്കുതിപ്പിന് നിര്‍ണ്ണായകമാവുമെന്നാണ് വിലയിരുത്തല്‍. ഡ്യൂക്ക് 500, RC500, 500 അഡ്വഞ്ചര്‍ ബൈക്കുകള്‍ക്കുള്ള സാധ്യതയും ഇനി തള്ളിക്കള്ളയാനാവില്ല. ബജാജിന്റെ ചകാന്‍ ശാലയില്‍ പുതിയ 500 സിസി കെടിഎം ബൈക്ക് ഒരുങ്ങുകയാണ്. ഇടത്തരം ശ്രേണിയില്‍ ഹോണ്ടയും കവാസാക്കിയും ഉള്‍പ്പടെ ജാപ്പനീസ് കമ്പനികള്‍ സ്ഥാപിച്ച കുത്തക അവസാനിപ്പിക്കാന്‍ പുതിയ 500 സിസി ബൈക്കുമായി കെടിഎം ഉടന്‍ വിപണിയിലെത്തും.

500 സിസി ബൈക്ക് വരുമെന്ന് കെടിഎം സ്ഥിരീകരിച്ചതോടെ ബൈക്ക് പ്രേമികള്‍ ഉത്സാഹത്തിലാണ്. അതേസമയം വില്‍പ്പനയ്‌ക്കെത്തുക സ്ട്രീറ്റ് ബൈക്കായിരിക്കുമോ, അഡ്വഞ്ചര്‍ മോഡലായിരിക്കുമോ എന്ന കാര്യത്തില്‍ കെടിഎം തലവന്‍ വെളിപ്പെടുത്തലുകളൊന്നും നടത്തിയിട്ടില്ല.

Top