500 ഗോളിന്റെ ചരിത്ര നേട്ടം പിന്നിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

മാഡ്രിഡ്: ലോക ഫുട്‌ബോളര്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കരിയറില്‍ 500 ഗോള്‍ എന്ന ചരിത്ര നേട്ടം പിന്നിട്ടു. ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് എയിലെ മത്സരത്തില്‍ മാല്‍മോയ്‌ക്കെതിരേ ഇരട്ട ഗോള്‍ നേടിക്കൊണ്ടായിരുന്നു 500 ഗോള്‍ എന്ന നാഴികക്കല്ല് റൊണാള്‍ഡോ പിന്നിട്ടത്. മത്സരത്തില്‍ റയല്‍ 2-0നു വിജയിച്ചു. 29, 90 മിനിറ്റുകളിലായിരുന്നു റൊണാള്‍ഡോ എതിര്‍ഗോള്‍വല ചലിപ്പിച്ചത്.

സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിനായി ഏറ്റവും അധികം ഗോള്‍ നേടുന്ന താരമെന്ന റിക്കാര്‍ഡില്‍ മുന്‍ താരം റൗള്‍ ഗോള്‍സാലസിനൊപ്പമെത്താനും (323) ക്രിസ്റ്റ്യാനോയ്ക്കായി. 499 ഗോള്‍ എന്ന നേട്ടവുമായായിരുന്നു റൊണാള്‍ഡോ കളത്തിലിറങ്ങിയത്. രണ്ടു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റുമായി ഗ്രൂപ്പ് എയില്‍ റയല്‍ ഒന്നാം സ്ഥാനത്താണ്.

Top