500 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ ബാറ്ററിയുമായി ഇന്റക്‌സ് അക്വാ പവര്‍ 2

500 മണിക്കൂര്‍ വരെ സ്റ്റാന്റ് ബൈ സമയം വാഗ്ദാനം ചെയ്യുന്ന 400 എം.എ.എച്ച് ബാറ്ററിയുമായി എത്തിയിരിക്കുയാണ് ഇന്റക്‌സ് സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍.

ഇന്റക്‌സ് അവതരിപ്പിച്ചിരിക്കുന്ന അക്വാ പവര്‍ 2 എന്ന മോഡലാണ് ദൈര്‍ഘ്യമേറിയ പ്രവര്‍ത്തന സമയം വാഗ്ദാനം ചെയ്യുന്നത്. അക്വാ ശ്രേണിയിലെ ഇന്റക്‌സിന്റെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ ഈ സ്മാര്‍ട്‌ഫോണിന് 1280 X 720 പിക്‌സല്‍ റെസലൂഷന്‍ നല്‍കുന്ന 5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണുള്ളത്.

3 ജിഗാ ഹെട്‌സ് ക്വാഡ് കോര്‍ പ്രോസസര്‍ കരുത്തേകുന്ന ഫോണിന് 1 ജിബി റാമും 8 ജിബി ആന്തരിക സ്റ്റോറേജും ലഭ്യമാണ്. സ്പ്രിയാട്രം എസ്‌സി 7731 പ്രധാന പ്രോസസറിനൊപ്പം മാലി 400 ജിപിയു കൂടി ചേരുന്നതോടെ ഇന്റക്‌സ് അക്വാ പവര്‍ 2 ഗെയിം പ്രേമികള്‍ക്കും പ്രിയങ്കരനാകും.

എല്‍ഇഡി ഫ്‌ളാഷോട് കൂടിയ 5 എംപി പിന്‍ കാമറയും 2 എംപി മുന്‍ കാമറയുമുള്ള ഫോണ്‍ ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് 5.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വെള്ള, കറുപ്പ് തുടങ്ങിയ നിറങ്ങളില്‍ ലഭിക്കുന്ന ഈ ഫോണിന് 6490 രൂപയാണ് വില.

Top