കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് സ്ത്രീ താഴേക്ക് വീണു; ദുരൂഹതയുള്ളതായി പൊലീസ്

കൊച്ചി : കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ നിന്ന് വീട്ടുജോലിക്കാരിയായ സ്ത്രീ താഴേയ്ക്ക് വീണു. ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറൈൻ ഡ്രൈവിന് സമീപമുള്ള ലിങ്ക് ഹൊറൈസൻ ഫ്ലാറ്റിലാണ് സംഭവം. അമ്പത് വയസ് പ്രായമുള്ള തമിഴ്നാട് സ്വദേശി കുമാരിക്കാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്നാണ് ഇവർ താഴേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം എറണാകുളം ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത് പിന്നീട് ലേക് ഷോറിലേക്ക് മാറ്റി. തലയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. പൊലീസ് ഫ്ലാറ്റിലെത്തി പരിശോധന നടത്തി. ‍സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസ് പറഞ്ഞു.

Top