അൻപത് വർഷം പഴക്കമുള്ള വീട് പുനഃനിർമ്മാണത്തിനിടെ തകർന്ന് വീണു

ന്യൂഡൽഹി : ഡൽഹിയിൽ അൻപത് വർഷം പഴക്കമുള്ള വീട് പുനഃനിർമ്മിക്കുന്നതിനിടെ തകർന്ന് വീണു .

അപകടത്തിൽ ആളപായമില്ല. എന്നാൽ വീട്ടുടമസ്ഥൻ ഉൾപ്പടെ രണ്ടുപേർ വീടിനുള്ളിൽ കുടുങ്ങിയിട്ടുണ്ട്.

ഡൽഹി ഓഖ്ലയിലെ തിമൂറിലാണ് അപകടം നടന്നത്.

തൊഴിൽ വകുപ്പിൽ നിന്ന് വിരമിച്ച വീട്ടുടമസ്ഥൻ ധ്രുവ് കുമാറും, തൊഴിലാളിയുമാണ് വീടിനുള്ളിൽ കുടുങ്ങിയത്.

അഗ്നിശമനസേനയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും രക്ഷാപ്രവർത്തനം നടത്തുന്നതായി പൊലീസ് വ്യക്തമാക്കി.

Top