യുപിയില്‍ 50ലേറെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അടിയന്തര സ്ഥലം മാറ്റം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാറിന്റെ പരിഷ്‌കാരങ്ങള്‍ തുടരുന്നു. 50 ലേറെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അടിയന്തര സ്ഥലം മാറ്റം നല്‍കിയതാണ് ഏറ്റവും പുതിയ പരിഷ്‌കാരം.

ബിജെപി സര്‍ക്കാര്‍ അധികാരമേറ്റ് ഒരുമാസം പിന്നിടുമ്പോഴാണ് ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. ഇതിനൊപ്പം പുതിയ നിയമനങ്ങളും നടത്തിയിട്ടുണ്ടെന്നാണ് വിവരം.

41 ജില്ലാ പോലീസ് മേധാവികളെയുള്‍പ്പടെയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സ്ഥലം മാറ്റിയിരിക്കുന്നത്.

സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഴിച്ചുപണികളിലൊന്നാണ് യോഗി സര്‍ക്കാര്‍ പോലീസ് വകുപ്പില്‍ നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബിജെപി പ്രവര്‍ത്തര്‍ക്കെതിരെ നടപടിയെടുത്തവരെയും സമാജ്വാദി പാര്‍ട്ടിയോട് കൂറു പുലര്‍ത്തിയിരുന്നതുമായ പോലീസ് ഉദ്യോഗസ്ഥരാണ് സ്ഥലം മാറ്റപ്പെട്ടതില്‍ ഏറെയുമെന്ന് ഇതിനോടകം തന്നെ ആരോപണം ഉയര്‍ന്നു കഴിഞ്ഞു.

സര്‍ക്കാര്‍ തീരുമാനം അടിയന്തരമായി നടപ്പിലാക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Top