50 കോടിയുടെ ടോട്ടല്‍ ബിസിനസ് ; മികച്ച പ്രതികരണം നേടി ടൊവിനോ തോമസിന്റെ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’

രുക്കൂട്ടം മികച്ച മലയാള സിനിമകള്‍ റിലീസ് ചെയ്ത വര്‍ഷമായിരുന്നു 2024. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷം മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു ടൊവിനൊ തോമസ് നായകനായി എത്തിയ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’. പല റിലീസുകള്‍ക്കിടയിലും മികച്ച വിജയം കണ്ടെത്തിയ സിനിമയുടെ ടോട്ടല്‍ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. ഫെബ്രുവരി ഒമ്പതിന് റിലീസ് ചെയ്ത ചിത്രം ഇതിനകം 50 കോടി രൂപയുടെ ടോട്ടല്‍ ബിസിനസ് നേടിയതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കേരളത്തിലും ജിസിസിയിലും മറ്റ് രാജ്യങ്ങളിലുമായി മികച്ച കളക്ഷനും സിനിമ സ്വന്തമാക്കി കഴിഞ്ഞു. സിനിമയുടെ ഡിജിറ്റല്‍ സ്ട്രീമിങ് അവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയിരിക്കുന്നത്. മാര്‍ച്ച് എട്ടിന് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് സിനിമ സ്ട്രീം ചെയ്യുക.

നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രഹാമാണ്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറഞ്ഞിരിക്കുന്നത്. എസ് ഐ ആനന്ദ് നാരായണന്‍ എന്നാണ് ടൊവിനോ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര്. കല്‍ക്കിക്കും എസ്രയ്ക്കും ശേഷം ടൊവിനോ പൊലീസ് കഥാപാത്രമായെത്തുന്ന സിനിമയില്‍ ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കല്‍ തോമസും ആദ്യമായി അഭിനയിച്ചിട്ടുണ്ട്.

തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‌റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിദ്ദിഖ്, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍, ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രമ്യ സുവി എന്നിവര്‍ പ്രധാന താരങ്ങളായെത്തുന്നു. ഗൗതം ശങ്കര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് സൈജു ശ്രീധരന്‍, സംഗീതം സന്തോഷ് നാരായണന്‍, കലാസംവിധാനം ദിലീപ് നാഥ്.

Top