കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ജയ്‌ഷെ മുഹമ്മദ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

indian-army

ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാനില്‍ മൂന്ന് ജയ്‌ഷെ മുഹമ്മദ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ കുന്ദാലന്‍ ഗ്രാമത്തില്‍ ഇന്ന് രാവിലെ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്കും 12 നാട്ടുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ രണ്ട് തീവ്രവാദികള്‍ പ്രാദേശികരാണ്. മൂന്നാമത്തെയാള്‍ പാകിസ്ഥാന്‍ സ്വദേശിയാണെന്ന് സൈനികവൃത്തങ്ങള്‍ പറഞ്ഞു.

ഏറ്റുമുട്ടല്‍ നടന്ന സമയത്ത് തീവ്രവാദികളെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി സൈനികര്‍ക്കു നേരെ രൂക്ഷമായ കല്ലേറുണ്ടായി. കല്ലെറിഞ്ഞവരില്‍ കൂടുതലും യുവാക്കളായിരുന്നു. കല്ലേറ് ശക്തമായതോടെ പൊലീസും അര്‍ദ്ധസൈനിക വിഭാഗവും കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയും ചെയ്തു.

Top