അമ്മയുടെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്താന്‍ പൊലീസിന് അഞ്ച് വയസ്സുകാരിയുടെ കൈക്കൂലി

മീററ്റ്: തന്റെ അമ്മയുടെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പൊലീസിന് അഞ്ച് വയസ്സുകാരി കൈക്കൂലി നല്‍കി.

ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലെ മാന്‍വിയാണ് പൊലീസിന് കൈക്കൂലി നല്‍കിയത്. മുത്തശ്ശനോടൊപ്പം കേസിന്റെ വിവരങ്ങളറിയാന്‍ ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ ഓഫീസിലെത്തിയ പെണ്‍കുട്ടി പൊലീസിന് കൈക്കൂലി നല്‍കുകയായിരുന്നു. കൈക്കൂലി നല്‍കിയാലെ കേസ് അന്വേഷിക്കുവെന്ന് കേട്ടതിനെ തുടര്‍ന്നാണ് താന്‍ കൈക്കൂലി നല്‍കിയതെന്ന് മാന്‍വി പറഞ്ഞു.

കൈക്കൂലിയുമായി സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ ആശ്വസിപ്പിക്കുകയും അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കാമെന്നും പൊലീസ് ഉറപ്പുനല്‍കി.

ഭര്‍ത്താവും അദ്ദേഹത്തിന്റെ കുടുംബവും സ്ത്രീധനവുമായി ബന്ധപ്പെട്ട് നിരന്തരമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് മാന്‍വിയുടെ മാതാവ് സീമ കൗഷിക് ആത്മഹത്യ ചെയ്യുകയായിരുന്നു. സീമയും ഭര്‍ത്താവും നാലുവര്‍ഷമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.

സംഭവത്തെതുടര്‍ന്ന് സീമയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അനുകൂലമായ ചാര്‍ജ് ഷീറ്റ് എഴുതണമെങ്കില്‍ കൈക്കൂലി നല്‍കണമെന്ന് പൊലീസ് പറഞ്ഞതായി സീമയുടെ കുടുംബം ആരോപിച്ചു.

Top