സ്‌കൂളില്‍ വെച്ച് അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു; തൂപ്പുജോലിക്കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി:ഡല്‍ഹിയിലെ സ്വകാര്യ സ്‌കൂളില്‍ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച തൂപ്പുജോലിക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളിലെ ശുചി മുറിയില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.അതേസമയം ഇയാള്‍ മറ്റുകുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാരോപിച്ച് കൂടുതല്‍ മാതാപിതാക്കള്‍ രംഗത്തെത്തി.

വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി പീഡനത്തിനിരയായതായി
മനസ്സിലായത്.തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.

പിന്നീട് കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കി. കൗണ്‍സിലിംഗില്‍ സ്‌കൂളിലെ തൂപ്പുകാരന്‍ ശുചി മുറിയില്‍ വച്ചും കമ്പ്യൂട്ടര്‍ റൂമില്‍ വച്ചും നിരവധി തവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തി. ഇയാള്‍ പെണ്‍കുട്ടിയുമായി ശുചി മുറിയിലേക്ക് കയറിപോകുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.എന്നാല്‍ ഇയാള്‍ക്കെതിരെ മുമ്പ് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം.

ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും കുട്ടികളെ കൗണ്‍സിലിംഗിന് വിധേയമാക്കുമെന്നും സൗത്ത് ഡല്‍ഹി ഡിസിപി വിജയ് കുമാര്‍ പറഞ്ഞു. 2008 മുതല്‍ ഇയാള്‍ സ്‌കൂളിലെ ജോലിക്കാരനാണ്.

Top