സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞ് വീണ് മരിച്ച സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

ന്യൂഡല്‍ഹി: സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞ് വീണ് മരിച്ച മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. തിരുവനന്തപുരം കാട്ടാക്കട പൂവച്ചല്‍ കുഴക്കാട് കല്ലണമുഖം ശ്രീശൈലത്തില്‍ അഖില്‍ എസ്.എസിന്റെ മൃതദേഹമാണ് നാട്ടിലെത്തിക്കുന്നത്.

ശ്രീനഗറിലെ ബേസ് ഹോസ്പിറ്റലില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. നാളെ എയര്‍ ഇന്ത്യ വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തുമെന്നാണ് പ്രതീക്ഷ.

പത്തുവര്‍ഷമായി കരസേനയില്‍ നായിക് ആയ അഖില്‍ നേഴ്സിങ് അസിസ്റ്റന്റ് ആയിരുന്നു. സുദര്‍ശനന്‍- സതികുമാര്‍ ദമ്പതികളുടെ മകനാണ് അഖില്‍ .ഗീതുവാണ് ഭാര്യ, മകന്‍

ദേവനാഥിന്റെ ഒന്നാം പിറന്നാളിനു അവധിക്കെത്തിയ അഖില്‍ ഒക്ടോബറിലാണ് തിരികെ പോയത്. നിയന്ത്രണ രേഖയ്ക്കു സമീപം രണ്ടിടങ്ങളില്‍ മഞ്ഞുമലയിടിഞ്ഞ് അഖില്‍ ഉള്‍പ്പെടെ അഞ്ച് ജവാന്‍മാര്‍ മരിച്ചിരുന്നു.

Top