തായ്‌ലന്‍ഡിലെ പട്ടാണി പ്രവിശ്യയില്‍ സ്‌ഫോടനം ; അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ പട്ടാണി പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയായിരുന്നു സ്‌ഫോടനം നടന്നത്.

ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Top