ക്യാമ്പസ് ഫ്രണ്ടിന്റെ ആക്രമണത്തില്‍ 5 എസ‌്‌എഫ‌്‌ഐക്കാര്‍ക്ക‌് പരിക്ക‌്

SFI , campus front

തിരുവനന്തപുരം : പെരിങ്ങമ്മല ഇക്ബാല്‍ കോളേജില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ ആക്രമണത്തില്‍ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്.

ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന വിളംബരജാഥയുടെ പേരില്‍ പുറത്തുനിന്നെത്തിയ ആക്രമിസംഘമാണ് ക്ലാസ് കഴിഞ്ഞ് ഇറങ്ങിയവരെ തല്ലിയത്.

തലക്ക് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ എസ്എഫ്ഐ യൂണിറ്റ് അംഗം ഷിനു സത്യനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച വിതുര ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ക്യാമ്പസുകള്‍ പ്രതിഷേധദിനമായി ആചരിക്കുമെന്ന് ഏരിയ കമ്മിറ്റി അറിയിച്ചു.

Top