റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി അഞ്ച് പേര്‍ മരിച്ചു

ധാക്ക: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി അഞ്ച് പേര്‍ മരിച്ചു.

മ്യാന്‍മറില്‍ നിന്നു ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിങ്ക്യകള്‍ സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ കുട്ടികളടക്കം അനവധിപ്പേരെ കാണാതായി.

നിരവധി ആളുകള്‍ ബോട്ടില്‍ കയറിയതാണ് അപകടകാരണം.

ബംഗ്ലാദേശില്‍ 537,000 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുണ്ടെന്നാണ് യുഎന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Top