മാവോവാദി ആക്രമണം: ജാര്‍ഖണ്ഡില്‍ അഞ്ച് പോലീസുകാര്‍ക്ക് വീരമൃത്യു

റാഞ്ചി: ജാര്‍ഖണ്ഡിലെ ജാംഷഡ്പൂരി പോലീസുകാര്‍ക്ക് നേരെ മാവോവാദി ആക്രമണം. സംഭവത്തില്‍ അഞ്ച് പോലീസുകാര്‍ വീരമൃത്യു വരിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.

സറയ്‌കേല ജില്ലയിലെ മാര്‍ക്കറ്റില്‍ പട്രോളിങ് നടത്തിയ പോലീസ് സംഘത്തെയാണ് മാവോവാദികള്‍ പതിയിരുന്ന് ആക്രമിച്ചത്. രണ്ട് മാവോവാദികളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഇവര്‍ പോലീസുകാരുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങള്‍ കവരുകയും ചെയ്തു.ബംഗാള്‍, ജാര്‍ഖണ്ഡ് അതിര്‍ത്തിക്ക് സമീപമാണ് ആക്രമണം നടന്ന സ്ഥലം.

Top