കോഴിക്കോട് അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു

കോഴിക്കോട് : കോവിഡ് ബാധിച്ച്‌ അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് ചാലിയം സ്വദേശി മുഹമ്മദ് ഷെരീഫിന്‍റെ മകന്‍ മുഹമ്മദ് റെസിയാൻ ആണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിലായിരുന്നു മരണം.

ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് കുഞ്ഞിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പനി കടുത്തതോടെ കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു . പിന്നീട് പത്ത് മിനിറ്റിനകം തന്നെ കുഞ്ഞ് മരിച്ചു. അതിന് ശേഷം നടത്തിയ ആന്‍റിജന്‍ പരിശോധനയിലാണ് കുഞ്ഞിന് കോവിഡ് 19 സ്ഥിരീകരിച്ചത്.

Top