സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ;അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

maoist

ജാര്‍ഖണ്ഡ്: സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ ലത്തേഹാര്‍ ജില്ലയിലാണ് സംഭവം. ജില്ലയിലെ സെറന്‍ഡാഗ് വനത്തില്‍ ഇപ്പോഴും സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ജില്ലാ പൊലീസും സിആര്‍പിഎഫും ഒന്നിച്ചാണ് മാവോയിസ്റ്റുകളെ നേരിടുന്നതെന്ന് എസ്പി പ്രശാന്ത് ആനന്ദ് പറഞ്ഞു.

കൊല്ലപ്പെട്ട അഞ്ച് മാവോയിസ്റ്റുകളുടെയും അടുത്ത് നിന്ന് മാറി മൂന്ന്‌ എകെ 47 തോക്കുകളും കണ്ടെടുത്തിട്ടുണ്ട്.

Top