ഒ​ഡീ​ഷ​യി​ല്‍ സു​ര​ക്ഷാ സേ​നയുമായുള്ള ഏറ്റുമുട്ടലില്‍ അ​ഞ്ച് മാ​വോ​യി​സ്റ്റു​ക​ള്‍ കൊല്ലപ്പെട്ടു

കോരാപുട് : ഒഡീഷയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്ന വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് കന്‍വാര്‍ എസ്പി വിശാല്‍ സിംഗ് പറഞ്ഞു.

സുരക്ഷാ സേന മാവോയിസ്റ്റുകള്‍ക്കായി വനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഏപ്രില്‍ 18ന് നടന്ന രണ്ടാം ഘട്ട ലോക്‌സഭാ വോട്ടെടുപ്പിനിടെ മാവോയിസ്റ്റുകളുടെ വെടിയേറ്റ് ഒഡീഷയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു.

Top