ബെയ്ജിംഗ്: കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയില്‍ വിഷവാതകം ശ്വസിച്ച് അഞ്ചു പേര്‍ മരിച്ചു. ശ്വാസ തടസത്തെത്തുടര്‍ന്നു പത്തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ അഞ്ചു പേരുടെ നിലഗുരുതരമാണ്.
സൗപിംഗ് കൗണ്ടിയിലെ സ്റ്റീല്‍ കമ്പനിയില്‍ ഞായറാഴ്ച വൈകുന്നേരമാണ് വാതക ചോര്‍ച്ചയുണ്ടായത്. ഇതേതുടര്‍ന്നു തൊഴിലാളികള്‍ക്കു ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. എന്നാല്‍ വാതക ചോര്‍ച്ചയുണ്ടാകാനുള്ള കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.


