ജമ്മുകാശ്മീരില്‍ കെട്ടിടം തകര്‍ന്ന് വീണ് അഞ്ച് തൊഴിലാളികള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ നിര്‍മാണം നടന്നുവന്ന കെട്ടിടം തകര്‍ന്നുവീണ് അഞ്ച് തൊഴിലാളികള്‍ മരിച്ചു. ബുധനാഴ്ച വൈകുന്നേരം 7.30 ന് റിയാസിയിലെ പനാസയിലായിരുന്നു സംഭവം.

അപകടത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top