ഉത്തര്‍പ്രേദശില്‍ ട്രക്ക് ട്രാക്ടറിലേക്ക് ഇടിച്ചുകയറി അപകടം ; അഞ്ചു പേര്‍ മരിച്ചു

accident

ലക്‌നോ: ഉത്തര്‍പ്രേദശില്‍ ബോധ ഗ്രാമത്തിലെ ദേശീയ ഹൈവേയില്‍ ട്രക്ക് ട്രാക്ടറിലേക്ക് ഇടിച്ചുകയറി അപകടം. സംഭവത്തില്‍ അഞ്ചു പേര്‍ മരിച്ചു. 11 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ അഞ്ചു പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

യുപിയിലെ ഝാന്‍സി ജില്ലയില്‍ നിന്ന് തീര്‍ഥാടകരുമായിപ്പോയ ട്രാക്ടറിലേക്കാണ് ട്രക്ക് നിയന്ത്രണംവിട്ട് ഇടിച്ചു കയറിയത്. ഭജന്‍പുര ജില്ലയില്‍ നിന്നുള്ള തീര്‍ഥടകരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

Top