കൊല്‍ക്കത്തയിലെ നഗര്‍ബസാറില്‍ സ്ഫോടനം ; അഞ്ച് പേര്‍ക്ക് പരുക്ക്

explosion-w-Afghanistan's

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ നഗര്‍ബസാറില്‍ ബഹുനിലക്കെട്ടിടത്തിനു മുന്നില്‍ വന്‍ സ്ഫോടനം. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന പഴക്കടയ്ക്കു പുറത്തു രാവിലെ ഒന്‍പതു മണിയോടെയായിരുന്നു സംഭവം. സ്ഫോടനത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനു ഫൊറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും പ്രദേശത്തു പരിശോധന നടത്തിവരികയാണ്.

Top