5 indian police arrested in nepal

കാഠ്മണ്ഡു: കേസ് അന്വേഷണത്തിനായി നേപ്പാളിലത്തെിയ ഇന്ത്യന്‍ പൊലീസ് സംഘം അറസ്റ്റിലായെന്ന് റിപ്പോര്‍ട്ട്. ഇന്‍സ്‌പെക്ടറടക്കം അഞ്ച് പൊലീസുകാരെ ഇന്നലെ സംഗോണില്‍ വെച്ച് നേപ്പാള്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അടുത്തിടെ പഞ്ചാബില്‍ നടന്ന ഡോക്ടറുടെ കൊലപാതകവുമായി ബന്ധമുള്ള പ്രതിയെ തിരഞ്ഞാണ് ഇവിടെ എത്തിയതെന്ന് പൊലീസുകാര്‍ പറഞ്ഞു. എന്നാല്‍ ഇവര്‍ ഔദ്യോഗിക യൂണിഫോമിലായിരുന്നില്ല നേപ്പാളില്‍ പ്രവേശിച്ചത്.
ഇവരുടെ പക്കലുണ്ടായിരുന്ന കൈത്തോക്ക്, എ.കെ47, വെടിയുണ്ടകള്‍ തുടങ്ങിയവ നേപ്പാള്‍ പൊലീസ് പിടിച്ചെടുത്തു.

Top